Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Wednesday, July 7, 2010

നാല് നിലവിളികള്‍

ഒന്ന് 
മെഴുകുതിരി അലറി കരഞ്ഞു  നിലവിളിച്ചത്  ഒരു കാരണവുമില്ലാതെ തന്നെ വെറുതെ എരിച്ചു കളയുന്നതിലായിരുന്നു.
എന്നാല്‍ തീപ്പട്ടിയാകട്ടെ മെഴുകുതിരി എരിഞ്ഞു തീരാന്‍ ഞാന്‍ ഒരു കാരണമായല്ലോ എന്നാ അതീവ സന്തോഷത്തിലുമായിരുന്നു.

രണ്ട്
അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ കരഞ്ഞതെ ഇല്ലല്ലോ എന്ന് അയാള്‍ ഓര്‍ക്കുകയായിരുന്നു. അച്ഛന്‍ നെഞ്ചകം നീറി നിലവിളിച്ചത് അയാളെന്നല്ല, ആരുമറിഞ്ഞില്ല.

മൂന്ന്
രാത്രിയില്‍ ഒന്നിനും ഒരു കാരണവുവില്ലാതെ അയാള്‍ ഇടയ്ക്കെല്ലാം നിലവിളിക്കാരുണ്ടായിരുന്നു.
എന്തിനെന്നു തിരക്കുമ്പോഴെല്ലാം അയാള്‍ വെറുതെ ചിരിച്ചു കൊണ്ടേയിരുന്നു.
ആളുകള്‍ പറഞ്ഞു : 'പാവം". അയാളുടെ കാലിലെ ചങ്ങലെയെ കുറിച്ചറിയാന്‍ പിന്നെയും നാളുകള്‍ കുറെയെടുത്തു.

നാല് 
കണ്ണ് കാതിനെയും കാത് കണ്ണിനെയും 
ചെവി മൂക്കിനെയും മൂക്ക് ചെവിയും സമയം കിട്ടുമ്പോഴെല്ലാം കുറ്റം പറഞ്ഞു കൊണ്ടേയിരുന്നു.
ഇതിലൊന്നും പെടാതെ നാവു മാത്രം മിണ്ടാതെയിരുന്നു. നാവിനറിയാം ഞാന്‍ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും നാട്ടുകാര്‍ പറയും "നാവുദോഷം"

21 comments:

Unknown said...

നാല് നിലവിളികള്‍. വീണ്ടും ചില കുഞ്ഞു കഥകള്‍

ശ്രദ്ധേയന്‍ | shradheyan said...

നല്ല കഥകള്‍, റ്റോംസ്!

noonus said...

നാലു നല്ല കഥകള്‍

ആളവന്‍താന്‍ said...

അത് കൊള്ളാം...നല്ല ചിന്തകള്‍..... എന്തേ ഇത്തവണ ഈ വഴിയൊന്നും കണ്ടില്ലല്ലോ? ചുമ്മാ വന്നു പോന്ന്

Naushu said...

നല്ല ചിന്തകള്‍.....

ജനാര്‍ദ്ദനന്‍.സി.എം said...

ഇത് അടൂര്‍ ഗോപാലകൃഷ്ണന്‍ കാണേണ്ട. എടുത്ത് സിനിമയാക്കിക്കളയും

akhi said...

നാവിനറിയാം ഞാന്‍ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും നാട്ടുകാര്‍ പറയും "നാവുദോഷം"

akhi said...

നാവിനറിയാം ഞാന്‍ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും നാട്ടുകാര്‍ പറയും "നാവുദോഷം"

പട്ടേപ്പാടം റാംജി said...

നാലെണ്ണവും ഒന്നിനൊന്നു മെച്ച്ചമാക്കി.

poor-me/പാവം-ഞാന്‍ said...

നാലു നാവു ദോഷം!

ഒഴാക്കന്‍. said...

nalla chintha!

.. said...

..
നല്ല ചിന്തകള്‍ തന്നെ. :)
..

.. said...

..
നല്ല ചിന്തകള്‍ തന്നെ. :)
..
ആശംസകളോടെ
..

Muralee Mukundan , ബിലാത്തിപട്ടണം said...

ഒന്നിനെ നിലവിളിപ്പിക്കുമ്പോൾ മറ്റൊന്നിനു സന്തോഷം കിട്ടുന്നൂ...
നാലല്ല നാല്പതു നിലവിളികൾക്കും അർത്ഥം ഇതുതന്നെയാണ് കേട്ടൊ റ്റോംസ്.

Faisal Alimuth said...

ആരും കേള്‍ക്കാത്ത നിലവിളികള്‍...!!
നല്ല വരികള്‍..!!

എന്‍.ബി.സുരേഷ് said...

മറ്റുള്ളവർക്കായി തന്റെ ജന്മം എരിഞ്ഞുതീരുന്നതിലുള്ള നിരാശ മെഴുതിരിക്ക്. തീപ്പെട്ടിക്കൊള്ളിക്ക് താൻ കാരണം ഒരാളുടെ ജന്മം തീർന്നല്ലോ എന്ന് ദു:ഖം.
ഉള്ളിൽ നിലവിളിക്കുന്നവരെ പുറത്തു നിൽക്കുനവർ കാണുന്നില്ല എന്നത് ഒർ ദൂരന്തമാണ്. പുറമേകാണുന്നതിന്റെ അടിത്തട്ടിൽ കിലുങ്ങുന്ന ചില സത്യങ്ങൾ മിക്കവ്വാറും ആരും കാണില്ല.

നാവ് അനുഭവിക്കുന്നത് മറ്റൊരു ദുരന്തമാണ്. അത് ലോകത്തെ മിക്കവാറും ആളുകളും അത് ഏറ്റുവാങ്ങുന്നുമുണ്ട്. ചെയ്യുന്നത് ഒരാൾ അനുഭവിക്കുന്നത്, കുറ്റമേൽക്കാൻ മറ്റൊരാൾ.
ആനന്ദിന്റെ ഗോവർദ്ധൻ എന്ന കഥാപാത്രത്തെ ഓർമ്മയില്ലെ.

കുറച്ചുകൂടി ടൈറ്റ് ആകാമായിരുന്നു.
പക്ഷേ ജീവിതം തെളിയുന്നുണ്ട്.
മഔലിക ദർശനങ്ങളും.

Unknown said...

അഭിപ്രായം പറഞ്ഞ എല്ലാവരോടും ഒരുപാട് നന്ദി.
തുടര്‍ന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സാദരം പ്രതീക്ഷിക്കുന്നു.

Unknown said...

നാലും കേമം, വ്യതസ്തമായ രചന.
അഭിനന്ദനങ്ങള്‍ റ്റോംസ്.

ജീവി കരിവെള്ളൂർ said...

സന്തോഷവും സങ്കടവും ഭ്രാന്തും പറയാതിരുന്നാലും നാവുദോഷം

Gini said...

nice...
go on റ്റോംസ് കോനുമഠം

Sabu Hariharan said...

നന്നായിരിക്കുന്നു!..ഭാവുകങ്ങൾ

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP