Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Tuesday, January 5, 2010

അസ്ഥിത്വം

ഞാന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു. ശവം തിരിച്ചറിഞ്ഞു.
പട്ടടയില്‍ കയറ്റി ചുടാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം. എത്രയും പെട്ടന്ന് രക്ഷപെടണം.
ശവം എഴുന്നെല്‍ക്കാന്‍ ശ്രമിച്ചു. നടക്കുന്നില്ല. കൈയ്യും കാലും വരിഞ്ഞ് കെട്ടിയിരിക്കുകയാണ്‌. അലറി വിളിക്കണമെന്ന് തോന്നി. ശബ്ദം മുറിഞ്ഞ് തൊണ്ടയില്‍ കുരുങ്ങി. ചൂട് ശരീരത്തിലേക്ക് പടര്‍ന്ന് കയറുന്നത് അറിയുന്നുണ്ടായിരുന്നു. മാംസം വേവുന്നു. ദഹിച്ച് തീരാന്‍ ഇനിയും സമയം എടുക്കും അതിന്‌ മുന്‍പ് രക്ഷപെടണം. ദഹിക്കാന്‍ കാത്തു നില്‍ക്കാതെ അസ്ഥി ചിതയില്‍ നിന്നും കുതറി എഴുന്നേറ്റ് പുറത്തേക്ക് ചാടി.
പുറത്ത് കടന്നപ്പോള്‍ അസ്ഥി ചുറ്റും പരതുകയായിരുന്നു. സ്ന്ധ്യ വീണ്‌ കഴിഞ്ഞിരുന്നു. ഇനി എങ്ങോട്ട്..? അറിയില്ല..? അപ്പോഴും ചിതപുകയുന്നുണ്ടായിരുന്നു.

5 comments:

Dr. Indhumenon said...

കുഞ്ഞ് വരികള്‍..വലിയ കഥ..ആശംസകള്‍..

lekshmi. lachu said...

eniyum thudaroo..

Gopi Vattoli said...

എഴുന്നേറ്റാല്‍ കത്തിക്കും..കിടക്കവിടെ" എന്ന് പറയുന്ന ബന്ധുക്കളുള്ള നാടാ നമ്മുടേത്..രക്ഷപെട്റ്റോ.

Pyari said...

കഥയിടത്തില്‍ ഒന്ന് എത്തി നോക്കി. ശൈലിയിലെ വ്യത്യസ്തത ഇഷ്ടപ്പെട്ടു. ബ്ലോഗ്‌ ആയതു കൊണ്ട് ഇത്ര ചെറുതാക്കിയാതാണോ കഥകള്‍ എന്ന് തോന്നി പോയി. അതിനുത്തരമാണല്ലോ ബ്ലോഗ്‌ നോവല്‍ അല്ലെ?

Pyari said...

എത്തി നോക്കി എന്നാണ് പറഞ്ഞതെങ്കിലും നല്ലോണം മനസ്സിരുത്തിയാണ് വായിച്ചത് കേട്ടോ.
ശക്തമായ ആശയങ്ങള്‍ ഇഷ്ടപ്പെട്ടു.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP