Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Tuesday, January 19, 2010

മോചനം







വിഷസ്ഞ്ചിയിലെ വിഷം ചീറ്റി പാമ്പ് വേവലാതി പൂണ്ടു. "എനിക്കീ കൂടയില്‍ നിന്നും മോചനം നേടണം."

പാമ്പാട്ടി പറഞ്ഞു : "നിന്റെ ജോലി ആടുകയെന്നത് മാത്രമാണ്‌. അതിനപ്പുറമുള്ള ലോകം ഭയാനകമാണ്‌."
"ഇല്ല..ഇല്ല..കള്ളം.എനിക്ക് മടുത്തു. എന്നും ഒരേ ആടല്‍ മാത്രം. പാലും പഴവും മടുത്തു. സ്വൈരവിഹാരം നടത്തണമെനിക്ക്.."
പാമ്പാട്ടി ക്രൂദ്ധനായി. അയാള്‍ മേല്‍ക്കൂട് വലിച്ചടച്ചു. മകുടി ഭദ്രമായി സഞ്ചിയില്‍ വെച്ചു.
പാമ്പോര്‍ത്തു : നീചന്‍, എന്റെ സ്വാതന്ത്ര്യം അയാളുടെ അന്നം മുട്ടുമെന്നയാള്‍ ഭയക്കുന്നു. ഭ്രാന്ത് പിടിക്കുന്ന അവസ്ഥയില്‍ പാമ്പ് അസ്വസ്ഥനായി.
പിറ്റേദിവസം, കൂട തുറന്നപ്പോഴേക്കും പാമ്പ് ശീല്‍ക്കാരശബ്ദ്ത്തോടെ പുറത്തേക്ക് ചാടി, വായുവില്‍ ഇഴഞ്ഞ് പൊങ്ങി. പാമ്പാട്ടി മകുടം സഞ്ചിയില്‍ പരതി. മകുടി അയാളുടെ കൈയ്യില്‍ നിന്നും തെന്നി മാറി.
പൊന്തക്കടിനൊടുവില്‍ മുള്‍പ്പടര്‍പ്പിലേക്ക് നുഴഞ്ഞ്കയറവേ ഊക്കോടെ ഒരടി പുറത്ത് വീണു. പിന്നീട് തലങ്ങും വിലങ്ങും..
ഒടുവില്‍...

28 comments:

mini//മിനി said...

പാമ്പിനും പാമ്പാട്ടിക്കും രക്ഷയില്ലാത്ത കാലം.

ശ്രീക്കുട്ടന്‍ said...

Nalla Kadha

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മാനേജരും കീഴുദ്യോഗസ്ഥനും ഏതാണ്ട് ഇതേ പോലെ ...


നന്നായി.

രാജീവ്‌ .എ . കുറുപ്പ് said...

നന്നായി,ആശംസകള്‍

താരകൻ said...

ഉം...കൊള്ളാം

ദീപക്‌ said...

നന്നായിട്ടുണ്ട്‌..

ലംബൻ said...

നല്ല കഥ. എഴുത്ത് തുടരൂ.

Sukanya said...

ഒരാള്‍ക്ക്‌ സ്വതന്ത്രന്‍ ആവാതെ, മറ്റാള്‍ക്ക് ജീവിക്കാന്‍ വേറെ വഴിയില്ലാതെ, ഒന്നിനൊന്നു തടസ്സം.
ജീവിതം പലപ്പോഴും ഇങ്ങനെയാണ്. ഈ ചെറുകഥ കൊള്ളാം.

രഘുനാഥന്‍ said...

നല്ല കഥ..ടോംസ്.. ആശംസകള്‍

Hari | (Maths) said...

ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍


എന്ന വരികള്‍ ഒരു വേള ഓര്‍മ്മയിലേക്ക് ഓടിക്കിതച്ചെത്തി.
എവിടെയും ആര്‍ക്കും രക്ഷയില്ലാത്ത, സ്വാതന്ത്ര്യമില്ലാത്ത
ആധുനിക കാലത്തെ അനുസ്മരിപ്പിക്കുന്നു, ഈ കൊച്ചുകഥ

ശ്രദ്ധേയന്‍ | shradheyan said...

ഇഷ്ടായി. തുടരുക.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇക്കരെ നിക്കുമ്പോൾ അക്കര പച്ച അല്ലേ...

ഹംസ said...

നന്നയിരിക്കുന്നു,,,

ഇഷ്ടമായി

റോസാപ്പൂക്കള്‍ said...

kadha nannaayi Toms...
congrats

Kunjipenne - കുഞ്ഞിപെണ്ണ് said...

ചത്താലും വേണ്ടീല മുടിഞ്ഞവന്റെ കൂടേന്ന്‌ പുറത്ത്‌ ചാടിയെല്ലൊ!!!!!!!! അതുമതി
പക്ഷേ താങ്കള്‍ ആരുടെ പക്ഷത്താണ്‌ ? പാമ്പിന്റെയോ..............

പള്ളിക്കുളം.. said...

കൊള്ളാം..
ഞാനും നുറുങ്ങുകൾ എഴുതുന്ന ഒരാളാണ്.
ഇത് നന്നായി ഇഷ്ടപ്പെട്ടു..
അല്ലെങ്കിൽ തന്നെ എന്തിന് വളവളാന്ന് എഴുതണം? :‌)

Mohamed Salahudheen said...

ജീവിതംതന്നെ.

Unknown said...

എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി. എന്നെ വായിച്ച്തിന്‌ അഭിപ്രായം പറഞ്ഞതിന്‌ ഒരു പാട് നന്ദി. തുടര്‍ന്നും വരുമല്ലോ...

Shine Kurian said...

പാമ്പുകള്‍ക്ക് മാളമുണ്ട് എന്നൊക്കെ പണ്ട് പാടുമായിരുന്നു...

Prakash D Namboodiri said...

ഞാന്‍ താങ്കള്‍ ക്ഷണിക്കാതെ തന്നെ ഇവിടെ വരാറുണ്ട്. ഈ പാമ്പ് പാമ്പാട്ടിയുടെ കയ്യില്‍ പെടുന്നതിനു മുമ്പ് ഞങ്ങളുടെ പാടത്തിനു നടുവിലുളള വരമ്പിലുളള മാളത്തിലാണ് കഴിഞ്ഞിരുന്നത്. ആരെങ്കിലും അതുവഴി പോയാല്‍ ചാടി വീഴും കൊത്തും. എത്ര പേര്‍ തട്ടിപ്പോയിട്ടുണ്ടെന്നോ? ഒരിക്കല്‍ ഞാനതിനെ വിളിച്ചിട്ടു കുറെ ഉപദേശിച്ചു. എന്തിനാണ് പാവങ്ങളെ കൊത്തിക്കൊല്ലുന്നത്? അംഗുലീമാല ബുദ്ധനു കീഴടങ്ങിയതുപോലെ അവന്‍ എന്നെ വണങ്ങി. തിരുമേനീ അങ്ങു പറഞ്ഞതു സത്യമാണ്. ഇനി മേലില്‍ ഞാന്‍ ആരെയും കൊത്തുകയില്ല. സത്യം. ഞാന്‍ സ്ഥലം വിട്ടു. പീന്നീട് ബോംബെയും സിംഗപ്പൂരുമൊക്കെ പോയി മടങ്ങി വരുമ്പോള്‍ ഞാനവനെ വീണ്ടും കണ്ടു. കഷ്ടം കാര്യമൊന്നും പറയണ്ട. അടികൊണ്ട് മുഴങ്ങു വന്ന ശരീരവുമായി അവന്‍ എന്നെ പ് രാകി. നിങ്ങളുടെ ഉപദേശമാണ് എന്നെ ഈ പരുവത്തിലാക്കിയത്. ഞാന്‍ ഇങ്ങനെ പറഞ്ഞു രക്ഷപെട്ടു. ഹേ സര്‍പ്പരാജാ അങ്ങയോട് കടിക്കേണ്ടന്നല്ലേ ഞാന്‍ പറഞ്ഞുളളൂ? ഉഗ്രമായി ചീറ്റാമായിരുന്നില്ലേ? പാവം ചീറ്റലായിരിക്കും അവനെ പാമ്പാട്ടിയുടെ കുട്ടയിലാക്കിയത്. സാരമില്ല അവന്റെ ആത്മാവിനൊരു നൂറു പാലുമിരിക്കട്ടെ.

ദിയ കണ്ണന്‍ said...

നന്നായിട്ടുണ്ട്‌..:)

lekshmi. lachu said...

നല്ല കഥ. എഴുത്ത് തുടരൂ.

ബഷീർ said...

ചുരുങ്ങിയ വരികളിൽ നന്നായി പറഞ്ഞു

Unknown said...

ഷൈന്‍ ചേട്ടാ..
പ്രകാശ്ജീ..
ദിയാജീ..
ലക്ഷ്മി..
ബഷീര്‍ജീ..

നന്ദി...നല്ല വാക്കുകള്‍ക്കും വായനയ്ക്കും..
തുടര്‍ന്നും വരിക..

Dr. Indhumenon said...

പാമ്പുകള്‍ എല്ലായിടത്തും വേദന തിന്നുന്നവര്‍ തന്നെയാണ്‌. കാട്ടിലായാലും കൂട്ടിലായാലും..
ആശംസകള്‍...!!

kambarRm said...

ാങ്കളെ ടി.കെ സാർ എന്നു വിളിച്ചോട്ടേ...(ഇഷ്ടമായില്ലെങ്കിൽ വേണ്ടാട്ടോ...)
നമ്മൾ പ്രവാസികളുടെ കഥയും ഏതാണ്ട്‌ ഇതു പോലെ തന്നെയല്ലേ...
ജീവിതം മറ്റാർക്കൊക്കെയോ വേണ്ടി ആടിത്തീർക്കാൻ വിധിക്കപ്പെട്ടവർ, ഇതിൽ നിന്നൊന്ന് സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിച്ചിട്ടും പ്രാരാബ്ധങ്ങൾ, പൊങ്ങച്ചം, അത്യാർത്തി എന്നിങ്ങനെ എത്രയെത്ര മകുടികളാണു നമ്മെ വീണ്ടും വീണ്ടും ആടാൻ പ്രേരിപ്പിക്കുന്നത്‌....അതു ഊതിക്കൊണ്ട്‌ പാമ്പാട്ടിയെപ്പോലെ കുടുംബവും നാട്ടുകാരും സമൂഹവും,
മരണത്തിനു മുമ്പിൽ മാത്രമേ ഇതിനൊരു അന്ത്യമുള്ളൂ...എന്നാണോ...ശിവ ശിവ
ടി,കെ സാർ കഥ എനിക്കിഷ്ടമായി...

priyag said...

elaavarum pambaakumpol!!!!!!!!!

OAB/ഒഎബി said...

സ്വാതന്ത്ര്യം ദുഖമാണ് പാമ്പുകളേ...
കഥ എന്തെക്കെയോ പറഞ്ഞ് തരുന്നു..

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP