Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Saturday, February 20, 2010

ക്രൂരഫലിതം

ച്ചിന്‍ പുറത്ത് നിന്ന് എലികളെ കുടുക്കി വെള്ളത്തില്‍ മുക്കി കൊല്ലുമ്പോള്‍ അയാള്‍ വല്ലാതെ രസം പിടിച്ച് തലയാട്ടുമായിരുന്നു.

അവരുമായി കരാറിലേര്‍പ്പെടുമ്പോള്‍ അവന്‍ തികച്ചും സന്തോഷവാനായിരുന്നു.
ആളാരാണന്നയാള്‍ ചോദിച്ചു : "വരൂ, കാട്ടിത്തരാം" അവര്‍ മദ്യത്തിന്‍റെ ലഹരിയില്‍ ആടി.

"കുടിച്ച് കൂത്താടി ആള്‌ മാറരുത്."
"ഏയ്, അതൊന്നുമില്ല.അത്രയ്ക്കെസ്പീരിയന്‍സ്സാ. താന്‍ വാ". അവര്‍ അയാളെ വിളിച്ചു.

രാത്രിയിലയാള്‍ പാതയോരത്ത് പതിയിരുന്നു.
കൈനീട്ടി കാശ് വാങ്ങുമ്പോള്‍ അയാള്‍ ഏറെ സന്തോഷിച്ചിരുന്നു. വെള്ളകുപ്പായം അടുത്തു വന്നപ്പോഴേക്കും അയാള്‍ ചാടിവീണു. പിടഞ്ഞയാള്‍ നിലവിളിച്ചപ്പോള്‍ അയാള്‍ രസം പിടിച്ച് അഞ്ഞാഞ്ഞ് കുത്തി. പിടച്ചില്‍ ഞരക്കമായപ്പോള്‍ എടുപ്പില്‍ നിന്നും തീപ്പെട്ടിയെടുത്ത് മുഖം നോക്കി.

അതയാളുടെ അച്ഛനായിരുന്നു.

17 comments:

Unknown said...

അതയാളുടെ അച്ഛനായിരുന്നു.

Radhika Nair said...

നല്ല വായന സമ്മാനിച്ചതിന്‌ വളരെയധികം നന്ദി.
തുടര്‍ന്നും നല്ല രചനകള്‍ വരെട്ടെയെന്ന് ആശംസിക്കുന്നു,
അക്ഷരതെറ്റുകള്‍ ഒഴിവാക്കുക

സ്വപ്നസഖി said...

കുഞ്ഞു കഥയിലൂടെ ഒരു വലിയ സത്യം വെളിപ്പെടുത്തി.....

ആശംസകള്‍......

Unknown said...

@ രാധികാ,
@ സ്വപ്നാ,
നന്ദി. തെറ്റ് ചൂണ്ടിക്കാണിച്ചതിന്‌ പ്രത്യേകം നന്ദി.
വീണ്ടും വരുമല്ലോ...!!

mini//മിനി said...

ചില പത്ര വാർത്തകൾ വായിക്കുമ്പോൾ ഇതുപോലെയും സംഭവിക്കണമെന്ന് ആഗ്രഹിക്കാറൂണ്ട്. വളരെ പാവമായ മനുഷ്യരെ നിഷ്ഠൂരമായി കൊലപ്പെടുത്തുമ്പോഴും കുഞ്ഞുങ്ങളെ പീഡിപ്പിക്കുമ്പോഴും, ‘അത് ആളുമാറി ആ ക്രൂരന്റെ അച്ഛനോ മകളോ ആകട്ടെയെന്ന്’ തോന്നാറുണ്ട്.

ശ്രീ said...

മിനി ടീച്ചര്‍ പറഞ്ഞതു പോലെ ചിലര്‍ക്കൊക്കെ ഇങ്ങനെ സംഭവിച്ചാലേ (അങ്ങനെ ചിന്തിയ്ക്കുന്നത് ശരിയല്ലെങ്കിലും) അവര്‍ പഠിയ്ക്കൂ എന്ന് എനിയ്ക്കും തോന്നിയിട്ടുണ്ട്.

Sukanya said...

സോറി ആള് മാറിപ്പോയി എന്നും ചിലപ്പോള്‍ പറഞ്ഞെന്നു വരാം. "ക്രൂര ഫലിതം" തന്നെ.

ഒഴാക്കന്‍. said...

പാവം അച്ഛന്‍!! പുത്രന്മാര്‍ കഴിഞ്ഞ ജന്മത്തിലെ ശത്രുക്കള്‍ എന്നു പറയുന്നത്‌ എത്ര സത്യം

ഹംസ said...

ആളു മാറി അച്ചനെ കുത്തിയതല്ലെ ഒരു സോറി പറഞ്ഞിട്ട് പോവാന്‍ പറ.

kambarRm said...

ഇതൊരു കഥയാണെങ്കിലും പലപ്പോഴും ഇങ്ങനെയൊക്കെ നടന്നിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു..,അപ്പോഴെങ്കിലും ഇവന്മാർക്കൊക്കെ ബുദ്ധിയുദിക്കുമല്ലോ..
ടി,കെ സാർ നല്ല കഥ.
ഇഷ്ടപ്പെട്ടു..അഭിനന്ദനങ്ങൾ..

Dr. Indhumenon said...

കൊന്ന പാപം തിന്നാല്‍ തീരുമെന്നാ.
കിട്ടിയ കാശിന്‌ പുട്ടടിച്ചാല്‍ അത് തീരുമെന്നേ..
കൊള്ളാം റ്റോംസേട്ടാ,
ഇത് അമ്മ മലയാളത്തില്‍ കുറിച്ചൂടെ.

ജീവി കരിവെള്ളൂർ said...

കാലനില്ലാത്തകാലം വന്നാലും കുഴപ്പമില്ല , ഇവന്മാരുണ്ടല്ലോ ഇവിടെ ..
കഥ നന്നായിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

അയ്യോ...
പാവം ക്രൂരൻ !

അരുണ്‍ കൊട്ടിയം said...

കൊല്ലാതെ കൊല്ലനമിങ്ങനെയുള്ളവരെ..
വേറെയാരങ്കിലും തീര്‍ത്തോളും.

എറക്കാടൻ / Erakkadan said...

അയ്യോ അച്ഛനോ

sids said...

നന്നായി ടോം.....കുറഞ്ഞ വരിയിലൂടെ കുറേ കാര്യങ്ങൾ പറഞ്ഞു.....

Anil cheleri kumaran said...

ഒരു വേള സംഭവിച്ചിരിക്കാവുന്ന ഒരു കഥ.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP