Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Friday, July 9, 2010

പകരം വെയ്ക്കലുകള്‍ / ഒറ്റവരി കഥകള്‍




വഴി 
അമ്മയുടെ മുലപ്പാലിന് പകരമെന്തു നല്‍കും എന്ന വലിയ ചിന്ത അയാളെ കൊണ്ടെത്തിച്ചത് വൃദ്ധസദനത്തിലാണ്.

ഉത്തരം 
അയാള്‍ക്ക്‌ അവളോട്‌ സ്നേഹമില്ലന്ന പരാതി തീര്‍ക്കാന്‍ അയാള്‍ മറ്റൊരു കല്യാണം കഴിച്ചു അവളെ സഹായിച്ചു.

കടം 
കടക്കെണി മൂലമാണ് അയാള്‍ ആത്മഹത്യ ചെയ്തതെങ്കിലും അതംഗീകരിച്ചു തരാന്‍ അയാളുടെ വീട്ടുകാര്‍ തയ്യാറല്ലായിരുന്നു.

അവസാനം 
മഷി തീര്‍ന്ന പേനയിലേക്ക്‌ രക്തം പകര്‍ന്നെഴുതിയ വിപ്ലവഗാനങ്ങള്‍ക്ക് ചുവപ്പ് പോരാന്നു വിപ്ലവസഖാക്കള്‍

പ്രതി 
വാടകയ്ക്കൊരു ഗര്‍ഭപാത്രം എന്ന ആശയം നടപ്പാക്കാന്‍ കഴിയാത്തതില്‍ മചിയായ ഭാര്യയെ തൊഴിച്ചുകൊന്നയാള്‍ പകരം വീട്ടി.

ശമര്യാക്കാരന്‍
അയലത്തുകാരന്റെ വീട്ടിലെ സ്വസ്ഥതയും, സമാധാനവും അയാളുടെ വീട്ടിലെ സ്വസ്ഥത കെടുത്തി.

വ്യവസ്ഥിതി 
വ്യാത്സായനു കാമസൂത്രം എഴുതാമെങ്കില്‍ കുടുംബ ബന്ധങ്ങളെ കുറിച്ച് എനിക്കും പറയാമെന്നു പാതിരി.

അനാഥന്‍ 
ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയെങ്കില്‍ ദൈവത്തിനാരു തുണ..? പാവം...!!

15 comments:

Unknown said...

യാത്രയിലെ കുത്തി ക്കുറിപ്പുകളാണ് എന്‍റെ ഈ ഒറ്റ വരി കഥകള്‍.
ഇനിയും അനേകം കഥകളുമായി വീണ്ടും കാണാം.

Anil cheleri kumaran said...

ഒറ്റവരിക്കഥകള്‍ നന്നായിട്ടുണ്ട്.

Prasanth Iranikulam said...

കൊള്ളാം റ്റോംസ് പുതിയ ക്യാപ്സൂളുകള്‍‌ :-)

mini//മിനി said...

ഇനിയും ഒറ്റവരികൾ പോരട്ടെ,

Wash'Allan JK | വഷളന്‍ ജേക്കെ said...

ഇതിഷ്ടമായി... ഇനിയും ഇതുപോലുള്ള സംഭവങ്ങള്‍ പോരട്ടെ

ആളവന്‍താന്‍ said...

കൊള്ളാമല്ലോ ഇത്.......

Faisal Alimuth said...

ഒറ്റയിരിപ്പിനു വായിച്ചു കുഞ്ഞുണ്ണി കഥകള്‍ ..!

ഒഴാക്കന്‍. said...

ടോംസ്, ഒറ്റവരികള്‍ കൊള്ളാം! തീര്‍ച്ചയായും ഇനിയും എഴുതണം

.. said...

..
ഒറ്റവരിക്കഥകള്‍ കൊള്ളാമല്ലൊ :)

ഇനിയും പോന്നോട്ടെ
..

Muralee Mukundan , ബിലാത്തിപട്ടണം said...

ഒറ്റവരികളിലെ ഒറ്റയാൻ തന്നെ...

poor-me/പാവം-ഞാന്‍ said...

Your single liners are vevvery good

sm sadique said...

ഒറ്റവരിയിലൂടെ കഥകളുടെ വഴിതേടുന്ന പ്രിയ സ്നേഹിതന്
ആശംസകളോടെ…..

Unknown said...

റ്റോംസ് മാഷേ എല്ലാം നന്നായിട്ടുണ്ട്

Umesh Pilicode said...

നന്നായിട്ടുണ്ട് ആശംസകള്‍......

.. said...

..
പുതിയ രൂപത്തിന് ആശംസകള്‍..
..
ചില വാക്കുകള്‍
പുതു വഴികള്‍..

മറക്കരുത് സ്വത്വം
;)
..

ആശംസകളോടെ..
..

ഈ അഭിപ്രായം www.thattakam.com ല്‍ പോസ്റ്റേണ്ടതായിരുന്നു, അവിടെ നോക്കിയപ്പൊ അഭിപ്രായം പോസ്റ്റാന്‍ എന്തൊക്കെ കടമ്പകളാ..!

അതും കൂടി ഒന്ന് ശരിയാക്കാന്‍ പറ്റിയാല്‍ നല്ലത് കേട്ടൊ :)

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP