
ഒന്ന്....
കത്തെഴുത്തുകള്‍ പഴകിയതിനാലാവണം പരിചയപ്പെട്ട് കുറെ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു : " ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി ത്തരണം.."
ആദ്യം ഞാന്‍ മേടിച്ചു..
അപ്പോഴവള്‍ പറഞ്ഞു: "ഇനി എനിക്ക് കൂടി വാങ്ങിത്തരണം. അപ്പോള്‍ നമുക്കേറെനേരം..."
ഞാന്‍ പറഞ്ഞു : "വരെട്ടെ നോക്കാം..!!"
അതിനവളുടെ മറുപടി പെട്ടെന്നായിരുന്നു..
"ചേട്ടനോടാദ്യം പറഞ്ഞുവെന്നേയുള്ളൂ.പറ്റില്ലങ്കില്‍ പറയണം.എനിക്കടുത്താളിനെ..."
രണ്ട്....
"മിസ്കോളുകള്‍ തന്നിട്ടും എന്തേ തിരിച്ച് വിളിക്കാഞ്ഞത്. ഞാന്‍ തന്നെ വിളിക്കണമെങ്കില്‍ നമുക്കീ ബന്ധം ഇവിടെ വെച്ചവസാനിപ്പിക്കാം." അവള്‍ കരഞ്ഞ്കൊണ്ടാണങ്കിലും അവളുടെ സ്വരത്തില്‍ ദ്വേഷ്യം കലര്‍ന്നിരുന്നു.
"ചാര്‍ജ്ജ് ചെയ്തിട്ട് വിളിക്കാമെന്ന് കരുതുയിരിക്കുകയായിരുന്നു." ഞാനൊരു കള്ളം പറഞ്ഞു..
"ശരി...ശരി...അത് കഴിഞ്ഞ് വിളിക്കുക..അതുവരെ, ബൈ..ബൈ..."
© റ്റോംസ് കോനുമഠം
4 comments:
ശ്ശോ !
നിഷ്കളങ്ക യൌവനങ്ങളെ ഇങ്ങനങ്ങ് സംശയിച്ചാലോ!
അവനായാലും, അവലായാലും കണക്കാ!
(ഞാനും പള്ളിപ്പാടിനടുത്താ, ഏവൂര്‍, അറിയുമോ?)
സംശയമല്ല ജയാ..കാലം അങ്ങെനെയാണ്..പിന്നെ ഏവൂര് ഞാന്‍ വന്നിട്ടുണ്ട്. അതുവഴിയാണ് കായംകുളം പോകുന്നത്.പിന്നെ എന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്തത് ഏവൂര്‍ പരമേശരന്‍ സാറായിരുന്നു.
മൊബൈല്‍ ഫോണ്‍ വന്നതിന് ശേഷം മലയാളത്തില്‍ എത്ര നല്ല കഥകള്‍ വന്നിരിക്കുന്നു. അതിന് നല്ല ഉദാഹരണമാണീ കഥകള്‍..
ആശംസകള്‍..
ഇനിയും മൊബൈല്‍ കഥകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു..
അങ്ങോട്ടുമിങ്ങോട്ടും മിസ് കാളിട്ടും പ്രേമിക്കാമല്ലോ? ആര്‍ക്കും ഒരു പൈസയും ചിലവാകുകയുമില്ല!.എങ്ങനെയുണ്ട് ഐഡിയ?
Post a Comment