മലയാളി
കുരുടനായ ഒരു മലയാളിയാണ് ഞാന്‍. എല്ലായിപ്പോഴും ഒന്നാമനാകാന്‍ കൊതിക്കുന്നവന്‍. ചിലപ്പോഴെല്ലാം മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് നടന്ന് കയറുക എനിക്ക് ഒരു ഹരവുമാണ്. ആരെന്ത് ചോദിച്ചാലും മുക്കിയും മൂളിയും തട്ടിയും മുട്ടിയും കാര്യങ്ങള്‍ മുഴുമിക്കാത്തവന്‍. എന്നാല്‍ തന്റെ സ്വകാര്യതകളില്‍ ആരും കൈ കടത്തുന്നത് ഇഷ്ടമല്ലാത്തവന്‍. ചുളുവിന് കാര്യങ്ങള്‍ സാധിച്ചെടുക്കുന്നവന്‍. കല്ല്യാണ കമ്പോളത്തില്‍ താലിച്ചരടിന് വിലപേശുന്നവന്‍. ഇപ്പോള്‍ പുതിയ ഒരു ഹരം കൂടി വന്ന് ചേര്‍ന്നിരിക്കുന്നു.കൊട്ടേഷന്‍!!
വാദിയും പ്രതിയും
കോടതിവരാന്തയില്‍ അയാളുടെ വക്കീല്‍ പ്രതിയോട് സംസാരിക്കുന്നതും കൈകൊടുത്ത് പൊട്ടിച്ചിരിക്കുന്നതും അയാള്‍ നിസ്സാരമായേ കണ്ടുള്ളൂ. വിധിപറയലിന്റെ ഒരോ ദിവസവും സാഹചര്യങ്ങല്‍ മാറി മാറി വന്നു. വിധിവന്നപ്പോള്‍ അയാളായിരുന്നു പ്രതി.
<>
നദി
നദികളെ കുറിച്ച് പഠിക്കാനായിരുന്നു അവര്‍ വന്നത്. ദിവസങ്ങളും മാസങ്ങളുമെടുത്തവര്‍ പഠിച്ചു. പക്ഷേ റിപ്പോര്‍ട്ട് മാത്രം വന്നില്ല. കാരണം നദിയില്ലാ.. അതുതന്നെ...!
<>
എരിയും തോറും കൂടുതല്‍ പേര്‍ക്കായി വെള്ളിവെളിച്ചം നല്‍കി ജീവിതം ഉരിഞ്ഞ് കളഞ്ഞ് കൊണ്ടിരുന്നു. അവസാനം മെഴുക്തിരി തിരിച്ചറിയുകയായിരുന്നു..വേണ്ടിയിരുന്നില്ലന്നും... ഫലമില്ലാതിരിക്കുന്നത് കണ്ട് അത് മുതലിത് വരെ കരഞ്ഞ് കാലം കഴിക്കുന്നു.. അപ്പോഴും വെള്ളിവെളിച്ചം ആവശ്യത്തിന് മറ്റുള്ളവര്‍ക്കായി കരുതി വെച്ചു.
<>

അയല്‍ക്കാരന്‍
അയല്ക്കാരന്റെ തീന്മേശയിലേക്ക് നോക്കി ജീവിതമാരംബിക്കുമ്പോള്‍ അയാള്‍ക്കറിയില്ലായിരുന്നു അത് അയാളുടെ നിത്യജീവിതമാകുമെന്നും, അയാള്‍ എന്നും നല്ല അയല്‍ക്കാരന്‍ അല്ലാതാവുകയും ചെയ്യുമെന്നും..ഒടുവില്‍ അയാളെ അയല്‍ക്കാര്‍ തന്നെ ഭ്രാന്താസ്പ്ത്രിയില്‍ എത്തിച്ചു.
<>
മോചനം

വിഷസ്ഞ്ചിയിലെ വിഷം ചീറ്റി പാമ്പ് വേവലാതി പൂണ്ടു. "എനിക്കീ കൂടയില്‍ നിന്നും മോചനം നേടണം." പാമ്പാട്ടി പറഞ്ഞു : "നിന്റെ ജോലി ആടുകയെന്നത് മാത്രമാണ്. അതിനപ്പുറമുള്ള ലോകം ഭയാനകമാണ്." "ഇല്ല..ഇല്ല..കള്ളം.എനിക്ക് മടുത്തു. എന്നും ഒരേ ആടല്‍ മാത്രം. പാലും പഴവും മടുത്തു. സ്വൈരവിഹാരം നടത്തണമെനിക്ക്.."
പാമ്പാട്ടി ക്രൂദ്ധനായി. അയാള്‍ മേല്‍ക്കൂട് വലിച്ചടച്ചു. മകുടി ഭദ്രമായി സഞ്ചിയില്‍ വെച്ചു. പാമ്പോര്‍ത്തു : നീചന്‍, എന്റെ സ്വാതന്ത്ര്യം അയാളുടെ അന്നം മുട്ടുമെന്നയാള്‍ ഭയക്കുന്നു. ഭ്രാന്ത് പിടിക്കുന്ന അവസ്ഥയില്‍ പാമ്പ് അസ്വസ്ഥനായി.
പിറ്റേദിവസം, കൂട തുറന്നപ്പോഴേക്കും പാമ്പ് ശീല്‍ക്കാരശബ്ദ്ത്തോടെ പുറത്തേക്ക് ചാടി, വായുവില്‍ ഇഴഞ്ഞ് പൊങ്ങി. പാമ്പാട്ടി മകുടം സ്ഞ്ചിയില്‍ പരതി. മകുടി അയാളുടെ കൈയ്യില്‍ നിന്നും തെന്നി മാറി.
പൊന്തക്കടിനൊടുവില്‍ മുള്‍പ്പടര്‍പ്പിലേക്ക് നുഴഞ്ഞ്കയറവേ ഊക്കോടെ ഒരടി പുറത്ത് വീണു. പിന്നീട് തലങ്ങൗം വിലങ്ങും..
ഒടുവില്‍...
<>
വനവാസസദനം
"എന്റെ സ്വത്ത് ഞാനാര്‍ക്ക് കൊടുക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാ. അത് ചോദിക്കാന്‍ നീയാരാ..?" : അച്ഛന്‍ കലി തുള്ളി.
"അപ്പോള്‍ രാമനെ പോല്‍ ഞാനും വനവാസത്തിന് പോകണമെന്നാണോ?" മകന്‍ അച്ഛന് നേരേ വാക്കുകളാല്‍ അസ്ത്രം തൊടുത്തു.
"അതേ.." അച്ഛന്‍ അലറി.
പക്ഷേ, മകന്‍ വനവാസത്തിന് പോകാന്‍ തയ്യാറാകാതെ അച്ഛനെ വൃദ്ധസദനത്തിലേക്ക് അയച്ച് സ്വയം കിരീടമണിഞ്ഞു.
<>
4 comments:
മോചനം എന്ന കുഞ്ഞുകഥ കൊള്ളാം..
ഇത് പണ്ട് വായനശാലയ്ക്ക് വേണ്ടി എഴുതിയതല്ലേ?
അമേരിക്കയിലും ചേട്ടന്‍ കഥകള്‍ മരിക്കാതെ സൂക്ഷിക്കുന്നുവല്ലോ?
ആശംസകള്‍
നന്ദി.. സത്യാ.. എന്നെ തിരിച്ചറിഞ്ഞതിന്..
വാദിയും പ്രതിയും എന്ന കഥ വായിച്ച് ഞെട്ടാൻ പോലും പറ്റാതെ തരിച്ചിരുന്നു. പ്രത്യേകിച്ച് നമുക്ക് ഏറ്റവും വിലപ്പെട്ടതിനു വേണ്ടി നമ്മൾ പൊരുതുമ്പോൾ ആ അനുഭവം ഉണ്ടാക്കുന്ന നിസ്സഹായതയെക്കുറിച്ച് ....
ഈ ഹൈക്കു കഥകൾ വളരെ ഇഷ്ടമായി.
അഭിനന്ദനങ്ങൾ.
എല്ലാ കഥകളും ഇഷ്ടമായി,,
വദിയും പ്രതിയും കൂടുതല്‍ നന്നായി തോന്നി
Post a Comment