Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Saturday, June 19, 2010

നാല് കുഞ്ഞന്‍ കഥകള്‍

സ്വപ്നം.
സ്വപ്നത്തില്‍  അയാള്‍ക്ക്‌ ആകെയണ്ടായിരുന്നത് അവളും, അവള്‍ക്കു അയാളുമായിരുന്നു. 
എന്നിട്ടും അവള്‍ അയാളുടെതും അയാള്‍ അവളുടെതുമായിരുന്നില്ല. 
അവര്‍ സ്വപനത്തില്‍ മാത്രം ഒന്നായിരുന്നു.

അഴി+മതി.
ദേശത്ത് അഴിമതി വ്യാപകമായപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു: "കള്ളന്‍ കപ്പലില്‍ തന്നെ.." 
ഒടുവില്‍ കപ്പലും മുക്കി കള്ളന്‍ പോയപ്പോള്‍ ഒന്നും പറയാന്‍ ആരുമുണ്ടായില്ല.

ടിവി അതിരസം 
അയാള്‍ പലതു പറഞ്ഞു കുട്ടികളെ പേടിപ്പിക്കുവാന്‍ നോക്കി.കുട്ടികള്‍ അതെല്ലാം കണ്ടു പൊട്ടി ചിരിച്ചു.
അയാള്‍ ചോദിച്ചു:"നിങ്ങള്‍ക്ക് പേടി തോന്നുന്നില്ലേ.."
"ഇതിലും വലുതാ ദിവസോം ടീവില് കാണണതു . പിന്നല്ലേ ഇത്"

കീശയുടെ വിന 
ഒന്നുമില്ലാത്ത കീശ തുറന്നു കാട്ടി അയാള്‍ അനുകമ്പ നേടാന്‍ നോക്കിയതയാള്‍ക്ക് വിനയായി. അവള്‍ അയാളെ ഉപേക്ഷിച്ചു പോയി.

15 comments:

അലി said...

നാലു കുഞ്ഞനും കൊള്ളാം!

കൂതറHashimܓ said...

നല്ലത്

നിരാശകാമുകന്‍ said...

എല്ലാം ഒന്നിനൊന്നു മെച്ചം..
ആദ്യത്തേതും അവസാനത്തേതും എനിക്കിഷ്ടായി..

ശ്രദ്ധേയന്‍ | shradheyan said...

അതെ, നാലാമത്തേത് കൂടുതല്‍ നന്നായി.

sm sadique said...

ഇത്തരം ചെറുകഥകളാണ് എനിക്കിഷ്ട്ടം.
നന്നായിട്ടുണ്ട്……

.. said...

..
ഇത്തിരി കൂടെ മൂര്‍ച്ച ആവാം റ്റോംസ് ;)

ഇഷ്ടമായി, ചെറു കഥകള്‍ ഞാനും ഇഷ്ടപ്പെടുന്നു.
തുടരുക, ആശംസകള്‍.
..

Wash'Allan JK | വഷളന്‍ ജേക്കെ said...

കൊള്ളാം, വായിക്കാന്‍ രസിക്കാന്‍ എളുപ്പം..
നന്നായി. അഴി+മതി കുറച്ചു കൂടി മുറുക്കാമായിരുന്നു.

jayanEvoor said...

കുഞ്ഞൻ കഥകൾ കൊള്ളാം!

രഘുനാഥന്‍ said...

ഹ ഹ ഹ ഹ ......

Naushu said...

കഥ നന്നായിട്ടുണ്ട്ട്ടോ..

Unknown said...

നാലും നന്ന്, നാലാമത്തേത് കൂടുതലിഷ്ടമായി.

Umesh Pilicode said...

കൊള്ളാം മാഷെ നന്നായിട്ടുണ്ട്

Unknown said...

@അലി, ഹാഷീം , നിരാശാകാമുകന്‍, ശ്രേദ്ദേയന്‍,സാദ്ദിക്കേട്ടന്‍...
കഥകള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
@ രവി, വഷളന്‍...
അടുത്ത രചന ശരിക്കും നല്ല വായനാനുഭവം തരും. ഉറപ്പ് തരുന്നു.
@ ജയാ, രഘു ചേട്ടാ, നൌഷു, തെച്ചിക്കോടാ, ഉമേഷേ...
ഇവിടെ വരുന്നതിനും വിലയേറിയ അഭിപ്രായം തന്നതിനും ഒരുപാട് നന്ദി.
എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി. വീണ്ടും വരണേ..!!

ഹരിശങ്കരനശോകൻ said...

ചീറിയ കഥകൾ

Unknown said...

മനിസിലായില്ല ഹരീ..എന്താണ് ഉദ്ദേശിച്ചത് ..?

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP