Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Tuesday, December 15, 2009
സംശയം
മുന്നോട്ട് നടക്കവേ പിന്നില്‍ നിഴലുണ്ടന്ന് കണ്ട് തിരിഞ്ഞ് നോക്കി. യാത്ര തിരിച്ചപ്പോള്‍ മുതല്‍ വിചാരിച്ചതാണ്‌ തിരിഞ്ഞ് നോക്കരുതെന്ന്. പക്ഷേ, സാധിച്ചില്ല്. നിഴല്‍ ഉണ്ടോ ഇല്ലയോ എന്നറിയണമല്ലോ..? നിഴല്‍ കാണാനില്ല. വേവലാതിയോടെ പിന്നിട്ടദൂരം തിരിഞ്ഞ്‌ നടന്നു. വീടെത്തിയപ്പോള്‍ ഒരാള്‍ പിന്നാമ്പുറത്ത് പതുങ്ങുന്നു. നടത്ത്ം വേഗത്തിലാക്കി. പിന്നാമ്പുറത്തെത്തിയപ്പോള്‍ നിഴല്‍ തന്നെ നോക്കി ഇളിഭ്യതയോടെ നില്‍ക്കുന്നു.
അപ്പോള്‍ ഭാര്യ കുളിക്കുകയായിരുന്നു.
"ഏട്ടനെന്തേ തിരികെ വന്നത്..?"
"ഏയ് .. ഒന്നുമില്ല.."
"എന്തെങ്കിലും മറന്നോ..?"
ഉത്തരം പറയാതെ നിഴലിനൊപ്പം ഞാന്‍ പടി കടന്നു.

3 comments:

അരുണ്‍ കൊട്ടിയം said...

സംശയം ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു ഹോബിയാണ്‌. കലക്കി..

Unknown said...

നന്ദി സത്യാ..വിശദമായ വായനയ്ക്ക്...

പാവപ്പെട്ടവൻ said...

ഒരു പക്ഷേ മറന്നത് നിഴലിനായിരിക്കും ആശംസകള്‍

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP