Saturday, April 28, 2012
Friday, July 9, 2010
പകരം വെയ്ക്കലുകള്‍ / ഒറ്റവരി കഥകള്‍
വഴി
അമ്മയുടെ മുലപ്പാലിന് പകരമെന്തു നല്‍കും എന്ന വലിയ ചിന്ത അയാളെ കൊണ്ടെത്തിച്ചത് വൃദ്ധസദനത്തിലാണ്.
ഉത്തരം
അയാള്‍ക്ക് അവളോട് സ്നേഹമില്ലന്ന പരാതി തീര്‍ക്കാന്‍ അയാള്‍ മറ്റൊരു കല്യാണം കഴിച്ചു അവളെ സഹായിച്ചു.
കടം
കടക്കെണി മൂലമാണ് അയാള്‍ ആത്മഹത്യ ചെയ്തതെങ്കിലും അതംഗീകരിച്ചു തരാന്‍ അയാളുടെ വീട്ടുകാര്‍ തയ്യാറല്ലായിരുന്നു.
അവസാനം
മഷി തീര്‍ന്ന പേനയിലേക്ക് രക്തം പകര്‍ന്നെഴുതിയ വിപ്ലവഗാനങ്ങള്‍ക്ക് ചുവപ്പ് പോരാന്നു വിപ്ലവസഖാക്കള്‍
പ്രതി
വാടകയ്ക്കൊരു ഗര്‍ഭപാത്രം എന്ന ആശയം നടപ്പാക്കാന്‍ കഴിയാത്തതില്‍ മചിയായ ഭാര്യയെ തൊഴിച്ചുകൊന്നയാള് പകരം വീട്ടി.
ശമര്യാക്കാരന്
അയലത്തുകാരന്റെ വീട്ടിലെ സ്വസ്ഥതയും, സമാധാനവും അയാളുടെ വീട്ടിലെ സ്വസ്ഥത കെടുത്തി.
വ്യവസ്ഥിതി
വ്യാത്സായനു കാമസൂത്രം എഴുതാമെങ്കില് കുടുംബ ബന്ധങ്ങളെ കുറിച്ച് എനിക്കും പറയാമെന്നു പാതിരി.
അനാഥന്
ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയെങ്കില്‍ ദൈവത്തിനാരു തുണ..? പാവം...!!
Subscribe to:
Posts (Atom)

റ്റോംസ് കോനുമഠത്തിന്റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.