Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Friday, January 1, 2010

അനിരുദ്ധനെ കുറിച്ച് പറയുമ്പോഴും, ഓര്‍ക്കുമ്പോഴും...


ട്ടന്‍ കാരണമല്ലേ അനിരുദ്ധന്‍ ഇവിടെ വരാത്തതെന്ന് ഇന്നെലെയും കൂടി അനുജത്തി പറഞ്ഞു. അതുമുതല്‍ മനസ്സ് പിറകോട്ട് പോകുകയാണ്‌. എന്നേക്കാളേറെ അനുജത്തി അവനെ സ്നേഹിച്ചിരുന്നു. അതോര്‍ക്കുമ്പോള്‍ ഞാന്‍ സ്വാര്‍ത്ഥനാവുകയാണ്‌.

എന്നാണ്‌ അനിരുദ്ധനെ കണ്ടത്..? അല്ലങ്കില്‍ വന്നത്..?
ഒരുച്ചയ്ക്ക്. ഉച്ചയൂണ്‌ കഴിഞ്ഞ് തളത്തില്‍ കട്ടിലില്‍ കിടക്കുമ്പോഴാണ്‌ പടികടന്നോരാള്‍
വരുന്നത് ശ്രദ്ധിച്ചത്. തളത്തില്‍ നിന്നിറങ്ങി കോലായിലെത്തിയപ്പോള്‍ അയാള്‍ ചുറ്റും പരതുകയായിരുന്നു.
"ആരാ മനിസിലായില്ലല്ലോ..?"

"ഞാനല്പം... അല്ല, എനിക്കിത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍..."

ഞാനനുജത്തിയെ വിളിച്ച് പറഞ്ഞപ്പോള്‍ അയാള്‍ തുടര്‍ന്ന് ചോദിച്ചു : "സാറിന്റെ..?"

"മാധവന്‍ കുട്ടി. നിങ്ങള്‍..?"

അനുജത്തി കൊണ്ട് വന്ന വെള്ളം മൊത്തിക്കുടിച്ചശേഷം അയാള്‍ അനുജത്തിയോട് നന്ദിയും പറഞ്ഞു. ഞാന്‍ ചോദ്യത്തിനു മറുപടി പ്രതീക്ഷിച്ച് നിന്നു.
"സാര്‍..സാറിനൊരു ബുദ്ധിമുട്ടായില്ലേങ്കില്‍...ഞാനിവിടൊന്നിരുന്നോട്ടെ..?"

ഞാനൊന്നും മിണ്ടിയില്ല. ഇരുന്നശേഷം അയാള്‍ പറഞ്ഞു.

"സാര്‍, എന്റെ കുറ്റമാണോ? സാര്‍..അല്ല എനിക്കറിവില്ലാത്തത് കൊണ്ട് ചോദിക്കുകയാണ്‌. എന്നോട്
സ്നേഹമില്ലാഞ്ഞല്ലേ അയാള്‍ എന്നെ ഇറക്കിവിട്ടത്.." അയാളപ്പോഴേക്കും വിക്കി.

"ആര്‌..?"


"അച്ഛനല്ലാതാര്‌?" എന്തിനെന്ന് ചോദിക്കുന്നതിന്‌ മുന്‍പയാള്‍ പറഞ്ഞു :
"സാര്‍ വിശപ്പ് ഒരു കുറ്റമാണോ..? എന്റെ വിശപ്പ് ഞാനച്ഛനഒടല്ലതാരോട് പറയാന്‍.."

അപ്പോഴേക്കും അയാള്‍ കരഞ്ഞുകഴിഞ്ഞിരുന്നു.

ഞാന്‍ ചോദിച്ചു : "നിങ്ങള്‍ വല്ലതും കഴിച്ചോ..?"
അയാള്‍ ഒന്ന് മൂളി. കള്ളം പരയുകയാണന്ന് എനിക്കറിയാമായിരുന്നിട്ടും രണ്‍ടാമതൊന്ന് കൂടി ചോദിച്ച് അനുജത്തിയെ ബുദ്ധിമുട്ടിക്ക്ണ്ടെന്നു കരുതിയപ്പോഴാണ്‌ അനുജത്തി പുറകില്‍നിന്നും പറഞ്ഞത്..

"ചോറുണ്ടില്ലങ്കില്‍ വരൂ..ഇവിടെ ചോറുണ്ട്..."

അയാള്‍ വേണ്ടെന്ന് പറഞ്ഞോഴിഞ്ഞു. അയാള്‍ കുറെ നേരമിരുന്ന് കരഞ്ഞതിന്‌ ശേഷം തുടര്‍ന്നു.

"സാര്‍.. എന്റെ വിശപ്പിന്‌ എനിക്ക് എന്തു ചെയ്യാന്‍ കഴിയും? സഹിക്കാമെന്ന് കരുതിയാലും ഒത്തിരി

നേരമാവില്ല. വെള്ളംകുടിച്ച് വയറുനിറയ്ക്കാമെന്ന് കരുതിയാം കവ്ട്ടി പുറത്തേക്ക്.."

ഞാനയാളെ സമാധാനിപ്പിക്കുവാനെന്നോണം പറഞ്ഞു : " വിശപ്പെല്ലാവര്‍ക്കുമുള്ളതല്ലേ..?

" അതുപോലെയല്ല സാര്‍..വിശന്നാല്‍ വിശന്നതാ..കഴിച്ചല്പ്ം കഴിഞ്ഞ് വീണ്ടും.. എന്താണെന്നെനിക്കറിയാന്മേലാ.."
എന്തുപറയണമെന്നറിയില്ലായിരുന്നു. ഇങ്ങനെ ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്‌. വിശപ്പിന്‌ മരുന്നുതേടി നടക്കുന്നയാളുകളെ കണ്ടിട്ടുണ്ട്. വിശപ്പിനെതിരെ..
കുറച്ച്നേരമയാള്‍ താഴെക്ക് നോക്കിയിരുന്നു. ഞാന്‍ വല്ലത്തൊരവസ്തയിലായി. അനുജത്തി പുറകില്‍ നിന്ന് എല്ലാം കേള്‍ക്കുന്നുണ്‍ടായിരുന്നു. അവളുടെ മുഖം വല്ലാതെ..അവള്‍ അങ്ങനെയാണ്‌.ആരുടെയെങ്കിലും പരിദേവനങ്ങള്‍ കേട്ടാല്‍ അസ്വസ്ഥയാകും.

"സാര്‍ സാറിനൊരു ബുദ്ധിമുട്ടായിക്കാണും..."

അങ്ങനെ അന്നവിടെ തങ്ങുകയും ചെയ്തു. രണ്‍റ്റോ മൂന്നോ ദിവസം കൂടി നിന്നു. അയാളുടെ വീട്ടില്‍ നിന്നും ആരും തിരക്കിവന്നതുമില്ല. ഒടുവില്‍ നഗരത്തില്‍ ഒരു ചെറിയ ജോലി തരപ്പെടുത്തി കൊടുത്തു. പിന്നിട് സമയം കിട്ടുമ്പോഴൊക്കെ അയാള്‍ വീട്ടിലേക്ക് വരുമായിരുന്നു. അങ്ങെനെയാണ്‌ സാര്‍ എന്നത്തില്‍ നിന്ന് മാധവങ്കുട്ടിയേട്ടനിലേക്ക് വളര്‍ന്നത്. അനുജത്തിക്ക് അനിരുദ്ധനെ വ്ലിയ ഇഷ്ടമായിരുന്നു. വരുമ്പോഴെല്ലാം അയാള്‍ വയര്‍ നിറയെ വല്ലതും നല്ലതുപോലെ കഴിക്കുമായിരുന്നു.

അങ്ങനെ വന്നിരുന്ന് അനിരുദ്ദനെ വരുമ്പോഴെല്ലാം ആവശ്യങ്ങളുമേറിവന്നു. അന്റെ കഴിവിന്റെ പരമാവധി

ഞാന്‍ സാധിച്ച് കൊടുത്തിട്ടുമുണ്ട്. എന്നാല്‍, ഒരു തിങ്കളാഴ്ചയോ
ചൊവാഴ്ചയോ ആവാം അനിരുദ്ധന്‍ പതിവ്പോലെ വന്നു.

"ഏട്ടനിന്നെങ്ങോട്ടും ഇറങ്ങിയില്ലേ..?"

"ചെറിയൊരു തലവേദന."
ഡോക്ടരെ കാണിച്ചില്ലേ..?"

"അത്രയ്ക്കൊന്നുമില്ല. അങ്ങ മാറും.."
കുറെനേരം പലതും സാസാരിച്ചിരുന്നു. ഒടുവില്‍...

"ഏട്ടാ, ഒരു രണ്ടായിരം രൂപ വേണം.."

"രണ്ടായിരമോ..?നീയെന്തായീ പറയുന്നത്..? എനിക്ക് ഞെട്ടലായിരുന്നു.

"ഏട്ടെന്നെന്നെ സഹായിച്ചേ പറ്റൂ"

"അതിന്‌ എന്റെ കൈയ്യില്‍.."

"ഏട്ടാ, ഏട്ടനൊന്നും തോന്നരുത്. അനുജത്തിയുടെ കൈയില്‍ രണ്ടു വളകള്‍ ഉണ്ടല്ലോ.അത്..നമുക്ക് പിന്നീട്..അവേളെനിക്കും കൂടെ.."

ഞാനതുവരെ കേട്ടിരുന്നു. എനിക്ക് സഹിച്ച് നില്‍ക്കുവാന്‍ കഴിഞ്ഞില്ല. ഞാന്‍ ചാടിയെഴുന്നേറ്റവന്റെ

കഴുത്തിന്‌ പിടിച്ചു.

"ഇവിടെ വന്ന് മൂക്ക്‌മുട്ടെ തിന്നുന്ന്ത് പോരാഞ്ഞിപ്പോള്‍.."
അവന്‍ ഒഅന്നും മിണ്ടിയില്ല. എതിര്‍ത്തതുമില്ല. ഒരു പവം നോട്ടം നോക്കിയവന്‍ ഇഅറങ്ങിപ്പോയി. അയലത്തുള്ള ആരോ പറഞ്ഞാവും അനുജത്തിയറിഞ്ഞത്. അനിരുദ്ധനൗമായി വഴക്കിട്ടെന്നും..

എന്തുമാകട്ടെ, അവള്‍ സത്യാവസ്ഥ അറിയുന്നില്ലല്ലോ..?
പിന്നിടെപ്പോഴും അനിരുദ്ധനെ കുറിച്ച് പറയുമ്പോഴൊക്കെ മനസ്സില്‍ ഒരു കാലല്‍ ബാക്കി നില്‍ക്കുകയാണ്‌. അത്രയും പരയേണ്‍റ്റിയിരുന്നില്ലെന്നും വേദനിപ്പിക്കേണ്‍റ്റിയിരുന്നില്ലന്നും മറ്റും. ചിലപ്പോഴൊര്‍ക്കും സാരമില്ലന്ന്. അവള്‍ തന്റെ മാത്രം അനുജത്തിയാണല്ലോ...

പക്ഷേ, അതില്‍പ്പിന്നീട് അനിരുദ്ധനെ പറ്റി യാതൊരറിവുമില്ല.

© റ്റോംസ് കോനുമഠം

8 comments:

Unknown said...
This comment has been removed by the author.
Dr. Indhumenon said...

റ്റോംസേട്ടാ, കഥ മുഴുവന്‍ വായിച്ചു. കൊള്ളാം.ആശംസകള്‍.

Dr. Indhumenon said...

നല്ല ഭാഷ. ഒരു പ്രവാസിയ്ക്ക് ഇത്രയും നല്ല ഭാഷ വഴങ്ങുമോ..
എല്ലാ ജാടപ്രവാസികളും താങ്കലെ കണ്ട് പഠിക്കട്ടെ..
നല്ല ഭാഷയ്ക്ക്, നല്ല എഴുത്തിന്‌ ആശംസകള്‍.

ഒഴാക്കന്‍. said...

കൊള്ളാം.... എങ്കിലും ഒരു പൂര്‍ണ്ണത കിട്ടാത്ത പ്രതീതി... കഥാ തന്തുവിനെ തിരയേണ്ടി വരുന്നു.... ( ഒരു വിമര്‍ശനം അല്ല കേട്ടോ.. ഈ ഒഴാക്കാന്‍ കണ്ടത്‌ പറഞ്ഞു അത്രമാത്രം... കൊല്ലരുത്.. )

Unknown said...

ഒഴാക്കാന്‍ സുഹൃത്തേ..
ഇത് കുറച്ച് പഴയ എഴുത്താണ്‌.
അതിനൊരു മാറ്റവും വേണ്ടന്ന് കരുതിയാണീ ഇങ്ങനെ തന്നെയീ പോസ്റ്റ്.
താങ്കളോട് ഞാനും യോജിക്കുന്നു. പുതിയ എഴുത്തുകളില്‍ ദൃഡത കൈവരുത്തുവാന്‍ പരമാവധി ശ്രമിക്കും. ഒരുപാട് നന്ദിയുണ്ട്.

Mohamedkutty മുഹമ്മദുകുട്ടി said...

കഥ നന്നായി, പഴയ എഴുത്താണെന്നും പറഞ്ഞു.എന്നാല്‍ ചില അക്ഷരത്തെറ്റുകള്‍ ഇപ്പോഴും തിരുത്താമല്ലോ?.ഭാവുകങ്ങള്‍!

ഹംസ said...

നല്ല കഥ,, ഇഷ്ടപ്പെട്ടു…

sids said...

അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിനെ ബാധിക്കുന്നപോലെ.....തിരുത്താൻ ശ്രമിക്കുമല്ലോ......നല്ല കഥയാ‍ണ്.......

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP