Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Thursday, June 17, 2010

ഒളിച്ചോട്ടം

ഒളിച്ചോടുക എന്നുള്ളത് അത്ര പ്രയാസമുള്ള കാര്യമായി അവള്‍ക്കു തോന്നിയില്ല.അവളതു പറഞ്ഞപ്പോഴേക്കും അയാള്‍ക്ക്‌ വിറയല്‍ തുടങ്ങിയിരുന്നു.അങ്ങനെ അവളുടെ ധൈര്യത്തില്‍ അയാള്‍ രാത്രിയില്‍ വരാമെന്നേറ്റു മടങ്ങി.
അവള്‍ കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. അയാളെ കാണാത്തതില്‍ അവള്‍ക്കു വേവലാതി ആയി. ട്രയിനിന്റെ സമയം അടുത്ത് വരുന്നു.രാത്രിയില്‍ വിളിച്ച ഓട്ടോക്കാരന്‍ അക്ഷമനായി : "അയാള്‍ ചതിക്കുമോ..?''
ഒടുവില്‍ വേവലാതികള്‍ക്ക് അറുതി വരുത്തി അയാളെത്തി."എനിക്കാകെ പേടിയാകുന്നു."
അവള്‍ക്കു ദേഷ്യം വന്നു.
"ഏതായാലും നനഞ്ഞു, ഇനി കുളിച്ചു കയാറാം..." ഓട്ടോക്കാരന്‍ പറഞ്ഞു.
"അയ്യോ ഞാനില്ല." അയാള്‍ പിന്തിരിഞ്ഞോടി.
അവള്‍ ഓട്ടോയില്‍ കയറി ഇരുന്നു കരഞ്ഞു. ഓട്ടോക്കാരന്‍ ചോദിച്ചു.: " ഇനി കരഞ്ഞിട്ടെന്താ കാര്യം. ട്രയിന്‍ എപ്പോഴാ..?" അവള്‍ തലയുയര്‍ത്തി അയാളെ നോക്കി.
"ഇപ്പോ പോയാ നമുക്കാ ട്രെയിനിനു പോകാം."

14 comments:

Unknown said...

ഒളിച്ചോട്ടം ശരിക്കും പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാല്‍ അല്ല താനും.. അത് ശരിക്കും അത്യാവശ്യമെന്നു വരുമ്പോള്‍..

Unknown said...
This comment has been removed by the author.
നിരാശകാമുകന്‍ said...
This comment has been removed by the author.
നിരാശകാമുകന്‍ said...

ഇപ്പോ പോയാ നമുക്കാ ട്രെയിനിനു പോകാം..
ആരായും മതിയല്ലോ ഇവളുമാര്‍ക്ക്..
ഏതായാലും നനഞ്ഞു..ഇനി കുളിച്ചു കയാറാം എന്ന് വച്ച് കാണും.

.. said...

..
നിരാശാകാമുകാ..ഹിഹിഹി

മിനിക്കഥ കൊള്ളാം റ്റോംസേ..
..

ശ്രീനാഥന്‍ said...

ഓട്ടോക്കാരന്റെ ഒരു ഭാഗ്യം!

kambarRm said...

ഹ..ഹ..ഹ
അതിനു പോലും ധൈര്യമില്ലാത്ത ലവനാണോ പ്രേമിക്കാൻ നടക്കുന്നത്..
ഛായ്...ലജ്ജാവഹം..
കഥ നന്നായിട്ടുണ്ട്ട്ടോ..

Mohamed Salahudheen said...

കൊള്ളാം.
ഇതുപോലൊന്നു നമ്മളുമെഴുതിയിട്ടുണ്ട്.

(പ്രണയരഹസ്യം)

എല്ലാം നല്കിയത് ഇടനിലക്കാരന് വഴി.
ഒളിച്ചോടാന് നിശ്ചയിച്ച രാത്രി അവനവളെ കാത്തിരുന്നു മടുത്തു. അവള് വന്നില്ല.
തന്റെ വേഷം ഇടനിലക്കാരന്റേതായിരുന്നെന്ന് ്വന് വൈകിയാണറിഞ്ഞത്.

Unknown said...

ഒളിച്ചോട്ടം നടത്തിയത് ശരിക്കും അയാളാണ്

മുകിൽ said...

നിരാശാകാമുകാ അങ്ങനെയൊന്നും ചാടിക്കയറി ഉറപ്പിയ്ക്കല്ലേ.. അബദ്ധാവും. റ്റോംസിന്റെ നായിക മറുപടിയൊന്നും പറഞ്ഞിട്ടില്ല!

അലി said...

നനഞ്ഞില്ലേ കുളിച്ചു കയറാം...
ഇപ്പോഴവർ കുളിക്കുകയാവും!

Naushu said...

കഥ നന്നായിട്ടുണ്ട്.......

Unknown said...

@ നിരാശാ കാമുകാ..
ഇത് കഥയല്ലേ. വിട്ടുകള. അങ്ങയുല്ലാവരും കാണാതിരിക്കില്ല.അല്ലെ..?
@ രവീ, ശ്രീ, കമ്പരെ..
അവരും ജീവിച്ചോട്ടെ..!!
@ സലാഹെ,
ഇമ്മിണി നല്ല ബാല്യ കഥ .ഇഷ്ടായി.
@ തെച്ചിക്കോടാ,
ശരിയാ..
@ മുകിലെ, അലി, നൌഷു,
ആവാം. ഇനി ഇഷ്ടം പോലെ ആകാമല്ലോ.


എല്ലാവര്‍ക്കും ഒരുപാട് നന്ദി.
വീണ്ടും വരണേ...!!

Vayady said...

ഈ നട്ടെല്ലില്ലാത്തവനെ മാത്രമേ അവള്‍ക്ക് പ്രണയിക്കാന്‍ കിട്ടിയുള്ളു....കഷ്ടം!

ആദ്യമായിട്ടാണ്‌ വരുന്നത്. ബ്ലോഗുലകത്തില്‍ എഴുതിയ കമന്റ് വായിച്ചു. നന്ദി പറയാനും കൂടിയാണ്‌ വന്നത്. പല ബ്ലോഗിലും വെച്ച് കണ്ടിട്ടുണ്ട്‌. പരിചയപ്പെട്ടതില്‍ സന്തോഷം. എന്റെ പിച്ചും പേയിലേയ്ക്കും സ്വാഗതം.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP