Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Tuesday, May 18, 2010

സ്വന്തം കാര്യം


ബസിറങ്ങുന്നതിനു കുറച്ചപ്പുറത്താണ് രാഘവേട്ടെന്റെ മാടക്കട. കടയില്‍ വൈകുന്നേരത്ത് നല്ല തിരക്കായിരിക്കും. ഇന്നതുണ്ടായില്ല. കാരണം തിരക്കിയപ്പോള്‍ രാഘവേട്ടന്‍ പറഞ്ഞു: "മലപ്പൊറത്തൂന്നു അഞ്ചാറാള്‍ക്കാരു വന്നിറങ്ങീട്ടൊണ്ട്. പലരെയും തപ്പി നടക്വാ. കൈയ്യില്‍ കിട്ടിയവനമ്മാരെ ഒക്കെ തല്ലി. പാര്‍ട്ടീക്കാരാ."

"അപ്പോ... രാഘവേട്ടന് പേടില്ലെയോ...?"

"എന്തിന്... ഞാന്‍ പാര്‍ട്ടിക്കാരനല്ലേ ...?"

രാഷ്ട്രീയം പറയുന്നവരെ അടുപ്പിക്കാതിരുന്ന രാഘവേട്ടനിതെന്തു പറ്റി എന്നാലോചിച്ചു നടക്കവേ എനിക്കുമുദിച്ചു ഒരു ബുദ്ധി.

"ഞാനും ഇപ്പൊ മുതല് പാര്‍ട്ടിക്കാരനാ."

8 comments:

Unknown said...

"ഞാനും ഇപ്പൊ മുതല് പാര്‍ട്ടിക്കാരനാ."

പാവത്താൻ said...

:-)

ഉപാസന || Upasana said...

ethu paartikkar aane??

ഒഴാക്കന്‍. said...

ഞാനും !

Wash'Allan JK | വഷളന്‍ ജേക്കെ said...

അതെ, പാര്‍ട്ടിയാണ് എനിക്കെല്ലാം

Mohamed Salahudheen said...

ഇനി ഞാനായിട്ടെന്തിനാ

കാഴ്ചകൾ said...

അവസരവാദി?!

TPShukooR said...

അല്ലാതെ പിന്നെന്തു ചെയ്യാനാ ?!

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP