Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Friday, March 19, 2010

ജാതിയില്ലാക്കാലം

ഇന്റര്‍വ്യൂ ബോര്‍ഡിലെ നരച്ച താടിക്കാരന്‍ ചോദിച്ചു : "ജാതി...?"


" സാര്‍, ജാതി ചോദിക്കരുത്, പറയരുത് എന്നാണല്ലോ ഗുരുവചനം."
"അതൊക്കെ പണ്ട്. ഇപ്പോ ജാതിയില്ലാക്കാലം - അരുതാക്കാലം... അതോണ്ട് ഏതു ജാതി...?"
" സാറെതു ജാതി...?"
" ഞാന്‍..."
'ഞാനും...!!"
നരച്ച താടിക്കാരന്‍ ചിരിച്ചു.
"കുട്ടി അടുത്ത ഒന്നാം തിയതി വന്നോളൂ"

11 comments:

Unknown said...

ജാതിയില്ലാക്കാലം - അരുതാക്കാലം.

ഇ.എ.സജിം തട്ടത്തുമല said...

എന്താ കോരുമഠം ശരിക്കും ഉദ്ദേശിച്ചത്? ജാതിക്കെതിരാണെന്നു മാത്രം മനസിലായി. നന്ന്!

Wash'Allan JK | വഷളന്‍ ജേക്കെ said...

റ്റോംസ്, കന്നിക്കമന്റിരിക്കട്ടെ. കുറച്ചു വരികളായതുകൊണ്ട് വായിക്കാന്‍ എളുപ്പമായി...
എന്തായാലും കുഞ്ഞു വാക്കില്‍ വല്യ ഒരു കാര്യം പറഞ്ഞു... എവിടെയും കണ്ണടച്ചു പാലു കുടിക്കുന്ന ജാതിപ്പൂച്ചകള്‍ ഒളിഞ്ഞും തെളിഞ്ഞും...

Manoraj said...

ശ്രി നാരായണന്റെ നാട്ടിൽ അദ്ദേഹത്തിന്റെ പേരിൽ ജാതിയുള്ളതാ.. അരുത് ..റ്റോംസ്.. മാനിഷാദാ..

mini//മിനി said...

നന്നായിരിക്കുന്നു.
ജാതി ചോദിക്കേണ്ട അവസരങ്ങൾ ഒരു അദ്ധ്യാപികയെന്ന നിലയിൽ ധാരാളം ഉണ്ടായിട്ടുണ്ട്.
ഓരോ തവണയും കുട്ടികൾ പറയും, “ടീച്ചർ അത് രജിസ്റ്ററിൽ എഴുതിയിട്ടുണ്ടല്ലൊ’ എന്ന്.
ജാതി ചോദിച്ചാൽ അത് പറയാതെയും അറിയാൻ കഴിയും.
ഇവിടെ ഒരു ജാതി ചോദിച്ച ജാതിപ്രശ്നം വായിക്കാം.
http://mini-kathakal.blogspot.com/2009/09/4.html

ഒഴാക്കന്‍. said...

ഞാന്‍ ആണ്‍ ജാതി!

Unknown said...

ഒരു "ജാതി'ക്കാലം

ഭായി said...

ഞാന്‍ ഇനി എന്നാണ് വരേണ്ടത്?
അതോ ഇനി വരുകയേ വേണ്ടേ?!!

നന്നായി TK, പറയേണ്ടത് കാച്ചിക്കുറുക്കി പറയേണ്ട സ്ഥലത്ത് പറഞു.

Muralee Mukundan , ബിലാത്തിപട്ടണം said...

ജാത്യാലുള്ളത് തൂത്താപോകുമോ...

ജീവി കരിവെള്ളൂർ said...

ജാതി ചോദിച്ചാലെ കുഴപ്പമുള്ളൂ . ജാതി വിളിച്ച് പറഞ്ഞ് പ്രകടനം നടത്തിയാലെ അവകാശങ്ങൾ നേടാൻ കഴിയൂത്രെ . അങ്ങനെ ഒരു മഹാസം‌ഭവം കേരളത്തിൽ നടന്നിട്ടധികം നാളായിട്ടില്ല .
"ഞ്ജാനത്തിനായ് കുമ്പിൾ നീട്ടുന്ന പൂവിന്റെ ജാതി ചോദിക്കുന്നു വ്യോമസിം‌ഹാസനം "

Echmukutty said...

ജാതിയില്ലാത്ത മതമില്ലാത്ത കാലം എന്നെങ്കിലും ഉണ്ടായിരുന്നുവോ?
അനുഭവങ്ങൾ പഠിപ്പിച്ചത് മനുഷ്യ മനസ്സിന്റെ സങ്കീർണമായ എല്ലാ അടരുകളിലും അതുണ്ടെന്നാണ്.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP