മുന്നോട്ട് നടക്കവേ പിന്നില്‍ നിഴലുണ്ടന്ന് കണ്ട് തിരിഞ്ഞ് നോക്കി. യാത്ര തിരിച്ചപ്പോള്‍ മുതല്‍ വിചാരിച്ചതാണ് തിരിഞ്ഞ് നോക്കരുതെന്ന്. പക്ഷേ, സാധിച്ചില്ല്. നിഴല്‍ ഉണ്ടോ ഇല്ലയോ എന്നറിയണമല്ലോ..? നിഴല്‍ കാണാനില്ല. വേവലാതിയോടെ പിന്നിട്ടദൂരം തിരിഞ്ഞ് നടന്നു. വീടെത്തിയപ്പോള്‍ ഒരാള്‍ പിന്നാമ്പുറത്ത് പതുങ്ങുന്നു. നടത്ത്ം വേഗത്തിലാക്കി. പിന്നാമ്പുറത്തെത്തിയപ്പോള്‍ നിഴല്‍ തന്നെ നോക്കി ഇളിഭ്യതയോടെ നില്ക്കുന്നു.
അപ്പോള്‍ ഭാര്യ കുളിക്കുകയായിരുന്നു.
"ഏട്ടനെന്തേ തിരികെ വന്നത്..?"
"ഏയ് .. ഒന്നുമില്ല.."
"എന്തെങ്കിലും മറന്നോ..?"
ഉത്തരം പറയാതെ നിഴലിനൊപ്പം ഞാന്‍ പടി കടന്നു.
3 comments:
സംശയം ഇപ്പോള്‍ എല്ലാവര്ക്കും ഒരു ഹോബിയാണ്. കലക്കി..
നന്ദി സത്യാ..വിശദമായ വായനയ്ക്ക്...
ഒരു പക്ഷേ മറന്നത് നിഴലിനായിരിക്കും ആശംസകള്‍
Post a Comment